നവാഗതനായ റെജിഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രം നിർമിക്കുന്നത് ടേക്ക് വണ്‍ എന്റർടൈന്മെന്റ്സ് ആണ്.
ദിലീഷ് പോത്തൻ ,അമിത് ചക്കാലക്കൽ,നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.എൽദോ ഐസക്ക് ഛായാഗ്രഹണം.മെജോ ജോസഫ് സംഗീതം.കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് മികച്ചു റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.
ചിത്രം ഇപ്പോൾ ചൈനയിൽ റിലീസ് ചെയ്യുവാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.സംവിധായകൻ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
താൻ ആദ്യമായി നായകവേഷത്തിൽ എത്തുന്ന ഈ ചിത്രവും ഇത്തരത്തിൽ കടുത്ത പ്രതിസന്ധികൾ നേരിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയതെന്ന് സിനിമയിലെ നായകനായ അമിത് ചക്കാലക്കൽ പറഞ്ഞു.