നിവിൻ പോളി – അൽഫോൻസ് പുത്രേൻ കൂട്ടുകെട്ടിൽ പിറന്ന പ്രേമം മലയാളത്തിലെ വൻ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. നിരവധി ട്രെൻഡുകൾക്ക് കാരണമായ ചിത്രം ഇന്നും യുവാക്കൾക്കിടയിൽ ഒരു ഹരം തന്നെയാണ്. ഇപ്പോഴിതാ പ്രേമം തന്റെ ഫേവറൈറ്റ് ചിത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ. ഫിലിംഫെയർ എഡിറ്റർ ജിതേഷ് പിള്ളൈ ഇൻസ്റ്റാഗ്രാമിൽ കുറിച്ച പ്രേമത്തെ കുറിച്ചുള്ള ഒരു കുറിപ്പിന് കമന്റായിട്ടാണ് വരുൺ ധവാൻ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അതിന് മറുപടിയായി നിവിൻ പോളി നന്ദിയും അറിയിച്ചിട്ടുണ്ട്. പക്ഷേ ആരാധകർക്ക് അറിയേണ്ടത് വരുണിന് മലയാളം എന്നാണ്. അതിനുള്ള മറുപടി നടൻ നൽകിയിട്ടുമില്ല.