ബിഗ് ബോസ് വേദിയില്‍ നടി വീണയുടെ തുറന്ന് പറച്ചില് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വീണയുടെ ഭര്‍ത്താവ് ആര്‍ജെ അമന് ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ്. ഇതിനു മുന്‍പ് വീണ ഇത്രയേറെ പൊട്ടിക്കരഞ്ഞത് താന്‍ കണ്ടിട്ടില്ലെന്നും വീണ പറഞ്ഞ പല കാര്യങ്ങളും തനിക്കറിയാമെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ട് എന്നത് കൃത്യമായി അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വീണ വൈകാരികമായി അഭിനയിക്കുന്നതാണ് എന്ന് തോന്നിയില്ലെന്നും , വീണ ഇങ്ങനെയാണ് എല്ലാ കാര്യത്തിലും വളരെ ഓപ്പണ്‍ ആയിരിക്കും, പെട്ടെന്ന് സങ്കടം വരികയും ചെയ്യും. ബിഗ് ബോസില്‍ മത്സരത്തിമ്പോകുമ്പോള് താന്‍ ഒന്നുമാത്രമേ പറഞ്ഞിരുന്നുള്ളു എന്നും നിനക്ക് ചുറ്റും ക്യാമറകള്‍ ഉണ്ടാവും എന്ന ഉപദേശം മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് , വീണയെ തനിക്ക് ടെലിവിഷനിലൂടെ എങ്കിലും കാണാന്‍ സാധിക്കും പക്ഷെ വീണയ്ക്ക് സാധിക്കില്ല അവളായിരിക്കും തന്നെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുക എന്നും താരം പറഞ്ഞു. വീണയ്ക്ക് ഈ ലോകത്ത് ഏറ്റവും വലുത് അച്ഛനും അമ്മയും ആണെന്നും ചിലപ്പോള്‍ അച്ഛനെയും അമ്മയുടെയും കാര്യം പറഞ്ഞു വളരെ വൈകാരികമായി പെരുമാറാറുണ്ടെന്നും തന്നോട് വഴക്ക് കൂടുമ്പോള്‍ ഒക്കെ വാട്സാപ്പില്‍ അച്ഛന്റെയും അമ്മയും ഫോട്ടോ പോലും ഇടാറുണ്ടെന്നും അമന് പറഞ്ഞു . ഇതൊക്കെ തന്നോട് പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി വിഷമം വീണ കുറയ്ക്കാമായിരുന്നു എന്നും അമന് പറഞ്ഞു