ബിഗ് ബോസ് ആദ്യ വേര്ഷനിലേതുപോലെ രണ്ടാം സീസണും വമ്പിച്ച് ജനപ്രീതിയാണേ നേടുന്നത്. ബിഗ് ബോസ് 2 – ന്റെ അടുത്ത് എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. സിനിമ മേഖല. മോഡലിങ്, കോമഡി, മിനിസ്ക്രീന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള കോണ്ടെസ്റ്റന്റ്സ് ആണ് ഇത്തവണ ബിഗ്ബോസ്സില്‍ എത്തിയിരിക്കുന്നത്. ഇത്തവണത്തെ പ്രണയത്തെക്കുറിച്ചും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. തിരഞ്ഞു കൊണ്ടിരിക്കുവാണ് പ്രേക്ഷകര്‍.
ബിഗ് ബോസ്സിന്റെ ആദ്യ ദിവസം ഏറെ സന്തോഷത്തോടെയായിരുന്നുമത്സാര്ത്ഥികള് കടന്നു പോയത്. ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പും പാട്ടും ഡാന്‍സുമായി എപ്പിസോഡ് ഗംഭീരമായിരുന്നു. ഇപ്പോഴുതാ വികാരഭരിതമായ എപ്പിസോഡുകളാണ് ഇനി നടക്കാന്‍ പോകുന്നത്.
ബിഗ് ബോസില്‍ സ്വയം പരിചയപ്പെടുത്തുന്ന ടാസ്ക്കിലാണ് വീണ പൊട്ടി കരഞ്ഞത്. വീണ നായര്‍ കോട്ടയത്താണ് താന്‍ ജനിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ വീട്ടിലെ ബിസിനസ് നഷ്ടത്തിലാതോടെതാന് അഭിനയത്തിലേക്ക് തിരിഞ്ഞു. സാമ്പത്തികമായി കുടുംബം മെച്ചപ്പെട്ടു. അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ സിനിമാക്കാര് ആണ് സഹായിച്ചത്. അത് കഴിഞ്ഞ് അച്ഛനും വിട്ടുപോയ്. അച്ഛന്റെ ബോഡി വിട്ടു കിട്ടാന്‍ പൈസയ്ക്കായ് നിരവധി അലഞ്ഞിട്ടുണ്ട്. തന്റെ വിവാഹത്തിന് അച്ഛനോ അമ്മയോ ചേട്ടനോ ഇല്ലായിരുന്നുവെന്നും മാതാപിതാക്കളെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല എന്നും പറഞ്ഞ് താരം പൊട്ടിക്കരയുകയായിരുന്നു.