ബിഗ് ബോസ് വീട്ടിലെ ഇമോഷണൽ മത്സരാര്ഥികളിൽ ഒരാളായിരുന്നു വീണ നായർ. ഇമോഷണൽ ആണ് എങ്കിലും മത്സരങ്ങളിൽ വീണ മിന്നും പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. പാട്ട്, ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, മിമിക്രി തുടങ്ങി വീണ പയറ്റാത്ത അടവുകൾ ഒന്നും ഇല്ലായിരുന്നു അവിടെ എന്നിട്ടും താരത്തിന് അപ്രതീക്ഷതമായി ബിഗ് ബോസിൽ നിന്നും പിന്മാറേണ്ടതായി വന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ വീണ നായർ നേരെ ദുബായിൽ ഭർത്താവിന്റെ അരികിലേക്കാണ് പോയത്. അതിനുശേഷം ആരംഭിച്ച ലോക് ഡൗണും മറ്റും തിരിച്ചു നാട്ടിലേക്കുള്ള യാത്രയെ ബാധിച്ചിരുന്നു.
ഇപ്പോഴിതാ താരം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. സുഹൃത്ത് ആര്യക്കൊപ്പം ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെയാണ് വീണ വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കറുത്ത കാഞ്ചീവരം സാരിയിൽ കൂടുതൽ സുന്ദരിയായ വീണയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.