ആസിഫലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ ഇപ്പോൾ വീണക്ക് നിരവധി ആരാധകരാണ്. തന്റെ ആദ്യകാല പ്രണയ അനുഭവങ്ങളെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരം. ചെറുപ്പകാലങ്ങളിൽ തന്നെ കാണുവാൻ വലിയ സൗന്ദര്യം ഒന്നും ഇല്ലായിരുന്നു എന്നും എന്നാൽ ആ കാലങ്ങളിൽ പലരോടും ഇൻഫാക്ച്വേഷൻ എന്ന് വിളിക്കുന്ന പ്രണയം തനിക്ക് തോന്നിയെന്നും അത് പറഞ്ഞപ്പോൾ എല്ലാം ഉത്തരം നെഗറ്റീവ് ആയിരുന്നു എന്നും താരം പറയുന്നു.
തന്റെ ബാല്യകാല പ്രണയങ്ങൾ എല്ലാം സൗന്ദര്യം ഇല്ലായ്മയിൽ മുങ്ങിപ്പോയെന്നും പലയിടത്തുനിന്നും ഉത്തരം നെഗറ്റീവ് ആയതുകൊണ്ട് പലതും താൻ പറയാതെ ഉള്ളിൽ വച്ചു എന്നും താരം പറയുന്നു. അന്ന് പ്രണയം നിരസിച്ച ഒരു വ്യക്തി തന്റെ പതിനെട്ടാം വയസ്സിൽ തിരികെ വന്നു എന്നും എന്നാൽ സൗന്ദര്യം മാത്രം നോക്കി അല്ല പ്രണയിക്കേണ്ടത് എന്ന ഉപദേശം നൽകി അയാളെ താൻ പറഞ്ഞു വിട്ടു എന്നും വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.