ഫെബ്രുവരി ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയനഷ്ടങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് വീണ നന്ദകുമാർ. ആസിഫ് അലി നായകനായി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. സിനിമയിൽ വീണയുടെ പ്രണയം സഫലമായി എങ്കിലും ജീവിതത്തിൽ പാളിപ്പോയ പ്രണയകഥകളെ കുറിച്ചാണ് ഇപ്പോൾ വീണക്ക് പറയാനുള്ളത്. ഒരു പ്രണയത്തെക്കുറിച്ചും തനിക്ക് ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല എന്നും ആ സമയത്ത് താൻ അത് വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ട് എന്നും താൻ ഒരു നല്ല പ്രണയിനിയാണെന്ന് തന്റെ കാമുകൻമാരോട് ചോദിച്ചാലറിയാം എന്നും വീണ പറയുന്നു.
പ്രണയിക്കാത്തവരായി ആരും ഈ ലോകത്ത് ഉണ്ടാകില്ല എന്നും താൻ ഇപ്പോൾ സ്വയം പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. താൻ പരിചയപ്പെടുന്ന ഓരോ വ്യക്തികളും തന്റെ നല്ലതിന് വേണ്ടി ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് വീണ നന്ദകുമാർ. ഒപ്പം ബ്രേക്ക് അപ്പ് ആയ പ്രണയങ്ങൾ തനിക്ക് പാഠങ്ങളൊന്നും നൽകിയിട്ടില്ലെന്നും താരം പറയുന്നു. പിന്നോട്ട് ചിന്തിക്കുമ്പോൾ നടന്ന കാര്യങ്ങളെല്ലാം തനിക്ക് സന്തോഷം നൽകുന്നതാണെന്നും വീണ പറയുന്നുണ്ട്.