ലോകമെമ്പാടും കൊറോണ വൈറസ് അസുഖം വ്യാപിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്തമായ ട്വിറ്റർ ട്രെന്റിങ്ങുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികൾ. കോവിഡിനെ തടയാൻ എല്ലാ മനുഷ്യരും സ്വന്തം ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് കേരള സർക്കാരും കേന്ദ്ര സർക്കാരും ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി #വീട്ടിലിരിമൈരേ എന്ന ഹാഷ്ടാഗുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികൾ. ഈ ഹാഷ്ടാഗ് ട്വിറ്ററിൽ രണ്ടാം സ്ഥാനത്തായി ട്രെന്റ് ചെയ്യുന്നുമുണ്ട്. വീടുകളിൽ തന്നെ ജനങ്ങൾ ഇരുന്നാൽ ഒരുപരിധിവരെ കോവിഡിനെ തടയാൻ സാധിക്കുമെന്നാണ് ഈ കൂട്ടർ പറയുന്നത്.
ഇതിനിടെ ലോകത്തെ ഭീതിയിലാക്കി കോവിഡ് വൈറസ് ബാധ പടരുകയാണ്. കോവിഡ് ബാധിച്ചുള്ള മരണം 11,000 കടന്നു. ലോകമെമ്ബാടും 11,385 ആണ് മരണസംഖ്യ. രോഗം ഏറെ നാശം വിതച്ച ഇറ്റലിയില്‍ മരണം 4,000 കവിഞ്ഞു. 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്.ഇറ്റലിയില്‍ 5,986 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയര്‍ന്നു. സ്പെയിനില്‍ 1,093 പേരും, ഇറാനില്‍ 1,433 പേരും കോവിഡ് ബാധിച്ച് മരിച്ചു. 185 രാജ്യങ്ങളിലായി 27,55,041 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇ-യില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം