ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് വെള്ളേപ്പം. പത്തു വർഷത്തിൽ പരം സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള പ്രവീൺ രാജ് പൂക്കാടന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഹാസ്യത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണിത്. തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ ഒന്നായ വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് ആണ് വെള്ളേപ്പത്തിൽ നായികയായെത്തുന്നത്.
ചിത്രത്തിന്റെ ഒരു സ്റ്റിൽ കഴിഞ്ഞ ദിവസം സംവിധായകൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.
“രണ്ടു ചുണ്ടുകൾ ചേരുമ്പോൾ പ്രണയം ആവനാഴിയിൽ ഒതുങ്ങാത്ത അസ്ത്രങ്ങൾ ആകുന്നു.നന്ദി Sajna mam ഇതുപോലെ മനോഹരമായ പാട്ട് ഒരുക്കിയതിനു.
നബി : ഫോണിൽ ഷൂട്ട് ചെയ്ത വേറെ ഒരു ആംഗിൾ ആണ് സ്ക്രീൻ ഷോട്ട് ആണ് ക്ലാരിറ്റി കുറയും” എന്ന ക്യാപ്ഷനോട് കൂടിയാണ് നൂറിന്റെയും അക്ഷയ്യുടെയും ചിത്രം സംവിധായകൻ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ചിത്രത്തിൽ ലിപ് ലോക് ഉണ്ടോയെന്ന കമന്റുമായി ഒരു ആരാധകൻ എത്തിയിരുന്നു.
ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ മലയാളത്തിലെ ഒരു സൂപ്പർതാരവും എത്തുന്നുണ്ട്. റോമയാണ് മറ്റൊരു താരം. അന്പേ എന്‍ അന്പേ,ദേവതയെ കണ്ടെ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തില്‍ എത്തുകയുമാണ് ഈ ചിത്രത്തിലൂടെ.