‘മിന്നല്‍ മുരളി’ക്ക് അഭിനന്ദനവുമായി സംവിധായകന് വെങ്കട് പ്രഭു. ഒരു സൂപ്പര്‍ ഹീറോയുടെ പിറവിയെ എന്തു മനോഹരമായാണ് ഒരുക്കിയിരിക്കുന്നതെന്നും, സിനിമയെക്കുറിച്ച് അഭിമാനം തോന്നുവെന്നും വെങ്കട് പ്രഭു പറഞ്ഞു.
‘മിന്നല്‍ മുരളി! തല കുനിക്കുന്നു. ലോക്കല്‍ സൂപ്പര്‍ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങള്‍ വേറെ ലെവല്‍. മാര്‍വെല്‍ സ്റ്റുഡിയോസോ, ഡിസി കോമിക്സോ നിങ്ങള്‍ക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’വെങ്കട് പ്രഭു കുറിച്ചു. ഗോവ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വെങ്കട് പ്രഭു. ചിമ്പുവിനെ നായകനാക്കി അദ്ദേഹം ഈ വര്‍ഷം ഒരുക്കിയ ‘മാനാട്’ വലിയ വിജയമായിരുന്നു.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്.’ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘മിന്നല്‍ മുരളി’ റിലീസ് ചെയ്തിട്ടുണ്ട്.