മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ പുറത്തെത്തിയ ഒന്നാണ് മാമാങ്കം. ചിത്രം 130 കോടി കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി. മമ്മൂട്ടിയുടെ ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളും ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം വൈകാരിക മുഹൂർത്തങ്ങൾ, ഗാനങ്ങൾ, യുദ്ധ രംഗങ്ങൾ എന്നിവ കൊണ്ടും സമ്പന്നമാണ്. മമ്മൂട്ടി തന്റെ അഭിനയ മികവ് കാഴ്ചവച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. ഇപ്പോൾ കോവിഡ് കാലത്ത് തന്നെക്കൊണ്ട് ആകുന്ന വിധത്തിലുള്ള സഹായഹസ്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി.
ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വേണ്ടി ഫ്രീ ചാർട്ടേഡ് ഫ്ളൈറ്റുകൾ ഒരുക്കിയിരിക്കുകയാണ് വേണു കുന്നപ്പിള്ളി ഇപ്പോൾ. ദുബൈയിൽ നിന്നും കൊച്ചിയിലേക്ക് ജൂലൈ ഒമ്പതിനാണ് ഫ്ളൈറ്റ് പുറപ്പെടുക. ജോലി നഷ്ടപെട്ടവരോ ഗൾഫിൽ താമസിക്കാൻ ബുദ്ധിമുട്ടുന്നവരോ അസുഖ ബാധിതർ ആയവരോ തന്നെ ബന്ധപ്പെട്ടാൽ അവർക്ക് ഈ ഫ്ളൈറ്റിൽ പോകുവാൻ അവസരം ഒരുക്കുമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി അറിയിച്ചിരിക്കുകയാണ് വേണു കുന്നപ്പിള്ളി ഇപ്പോൾ. വേണു കുന്നപ്പിള്ളിയുടെ ഈ നന്മ പ്രവർത്തിയെ അനുമോദിക്കുകയാണ് മലയാളി സമൂഹം ഒന്നാകെ. പല കാരണങ്ങൾ കൊണ്ടും ഇതുവരെ കേരളത്തിലേക്ക് പോകുവാൻ സാധിക്കാത്ത നിരവധി ആളുകളാണ് ഗൾഫിൽ ഉള്ളത്. ഇവർക്ക് എല്ലാവർക്കും സഹായകമാകുന്നതാണ് ഈ കാര്യം.