മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. വേണുകുന്നപ്പള്ളി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന മാമാങ്കം മമ്മൂക്കയ്ക്കൊപ്പം ഉണ്ണി മുകുന്ദന് വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്.
ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് നിർമ്മാതാവ് വേണു കുന്നപ്പള്ളി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു ഉണ്ണിമുകുന്ദന്റെ കൂടെയുള്ള ഒരു ലൊക്കേഷൻ ചിത്രം പങ്കു വച്ചുകൊണ്ട് ഉണ്ണിമുകുന്ദന്റെ മികവ് ലോകം കാണും എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. സമർപ്പണവും ബഹുമാനവും ഉള്ള ഒരു നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.