തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ധനുഷ് നായകനായ പൊല്ലാതവൻ എന്ന ചിത്രമൊരുക്കികൊണ്ടാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ആടുകളം, വിസാരനൈ, വട ചെന്നൈ, അസുരൻ എന്നിവ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളും ഉദയം NH14, നാൻ രാജാവാക പോഗിരേന്, പൊരിയാളൻ, കാക്ക മുട്ടൈ, കൊടി, ലെൻസ്, അണ്ണാക്ക് ജയ്, മിക മിക അവസരം എന്നിവ അദ്ദേഹം നിർമ്മിച്ച സിനിമകളുമാണ്. ഇപ്പോൾ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ആരുടെ ആരാധകനാണെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.
വെട്രിമാരന്റെ വാക്കുകൾ:
മണി രത്നം ഒരുക്കിയ രജനികാന്ത് ചിത്രമായ ദളപതി കാണുന്നതിന് മുൻപ് വരെ ഞാൻ രജനികാന്തിന്റെ കടുത്ത ആരാധകൻ ആയിരുന്നു. എന്നാൽ ആ ചിത്രം കണ്ടതിനു ശേഷം ഞാൻ മണി രത്നത്തിന്റെ ആരാധകനായി മാറി. അത്തരമൊരു മികച്ച ചിത്രം ഒരുക്കിയ ആളിനെയല്ലേ ആരാധിക്കേണ്ടത് എന്നാണ് എനിക്കാ ചിത്രം കണ്ടപ്പോൾ തോന്നിയത്. അന്ന് മുതൽ മണി രത്നം ആരാധകൻ ആണ് ഞാൻ.