ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിഡ്ഢികളുടെ മാഷ്. ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, തമിഴ് നടന് മനോബാല, മണികണ്ഠന് പട്ടാമ്പി (മറിമായം), സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി , രാജേഷ് പറവൂര്‍ എന്നീ സീനിയര്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി.ജെ, സ്റ്റീവ്, ദിവിന് പ്രഭാകര്‍, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അഭിനയിക്കുന്നുണ്ട്.
ജനുവരി അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് കെ എസ് ചിത്ര , ബിജിബാല്‍ , റഫീഖ് അഹമ്മദ് സംഗീതത്തില്‍ മനോഹരമായ ഒരു ഗാനം ‘ തിരമാലയാണ് നീ ‘ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ പാടിയിരിക്കുന്നത് കെ എസ് ചിത്രയും, സൂരജ് സന്തോഷുമാണ്. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു. ക്യാമറ-ശ്യാം കുമാര്‍. ബാംഗ്ലൂരിലെ പ്രൊഡക്ഷന്‍ ഹൗസായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് ചിത്രം വിതരണം ചെയ്യുന്നത്.