ബാലു വര്‍ഗീസ്, ഉര്‍വ്വശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്ത്. ‘തങ്കമൈല് എന്‍ തങ്കമൈല്’എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹനന് ചിറ്റൂരാണ്. നാച്ചിയാണ് ഗാനത്തിന് വരികള്‍ ചിട്ടപ്പടുത്തിയത്. സുബ്രഹ്മണ്യന് കെ.വിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിവാഹത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം. ബാലു വര്‍ഗീസ്, മണികണ്ഠന്, രാജേഷ് ശര്‍മ എന്നിവര്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങളാണ് ഗാനരംഗത്തുള്ളത്.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, കലൈയരസന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാണം പ്രദീപ് മേനോന് ആണ്.
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗത്ത്, സംഗീതം സുബ്രഹ്മണ്യന് കെ വി, എഡിറ്റിംഗ് അച്ചു വിജയന്, നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്, ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്, മേക്കപ്പ് സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രഫി ഫസലുള്‍ ഹക്ക്, പരസ്യകല യെല്ലോടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.