ലാല്‍, അനഘ നാരായണന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കൈലാസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്ദൂട്ടിയാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര് മുത്തയ്യ മുരളിയാണ്.
ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ലാലിന്റെ മകളായിട്ടാണ് അനഘ ചിത്രത്തിലെത്തുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിയന്‍പിള്ള രാജു, ജഗദീഷ്, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശ്രീരേഖ (വെയില് ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബി കെ ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ലിജോ പോളാണ് ചിത്രസംയോജനം. ശബ്ദ മിശ്രണം നിര്‍വഹിച്ചിരിക്കുന്നത് എം ആര് രാജാകൃഷ്ണനാണ്. കലാസംവിധാനം-അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്,
പ്രൊഡക്ഷന്‍ കണ്ട്രോളര് – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – രാധാകൃഷ്ണന് ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – സക്കീര്‍ ഹുസൈന്, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, പി.ആര്.ഒ – ആതിര ദില്‍ജിത്ത്.