കണ്ണന് താമരക്കുളം ചിത്രം ‘വിധി ദി വെര്ഡിക്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് വിധി ദി വെര്ഡിക്ട് എന്നാക്കി മാറ്റിയത്.
അനൂപ് മേനോനൊപ്പം ധര്മ്മജന് ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
എബ്രഹാം മാത്യു, സുദര്ശനന് കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചന ദിനേശ് പള്ളത്താണ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.