മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ് ഗായകന് വിധു പ്രതാപും നര്‍ത്തകിയും അവതാരകയുമായ ദീപ്തിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പല വീഡിയോയും വൈറലാകാറുണ്ട്. ഇവരുടെ രസകരമായ ചോദ്യോത്തര വിഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഇരുവരും. ദൂരദര്‍ശനിലെ പ്രശസ്തമായ പ്രതികരണം പരിപാടിയുടെ മാതൃകയിലാണ് വിഡിയോ. കുട്ടികളില്ലേ എന്ന ഒരാളുടെ ചോദ്യത്തിന്, ‘തല്‍ക്കാലത്തേക്ക് ഇല്ല. പക്ഷേ അതില്‍ വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍. അതോര്‍ത്ത് നിങ്ങളും വിഷമിക്കരുത്’ എന്നായിരുന്നു ദീപ്തിയുടെയും വിധുവിന്റെയും മറുപടി.