വളരെ രസകരമായ രീതിയിൽ ജീവിതം നയിക്കുന്ന ദമ്പതികളാണ് വിധുപ്രതാപും ദീപ്തിയും. വിവാഹിതരാകുന്നതിനു മുൻപുള്ള ഒരു ചിത്രം ഇപ്പോൾ പങ്കു വച്ചിരിക്കുകയാണ് വിധു പ്രതാപ്. വിവാഹം കഴിക്കുമെന്ന് യാതൊരു ഐഡിയയും ഇല്ലാതിരുന്ന കാലത്ത് എടുത്ത ഒരു ഫോട്ടോ ആണിത് എന്ന് പറഞ്ഞുകൊണ്ടാണ് വിധുപ്രതാപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിധു പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ‘ചിരിക്കുടുക്ക’ എന്ന ചിത്രത്തിന് മൂന്ന് പാട്ടുകൾ പാടിയിരുന്നു. അതിൽ നായികയായെത്തിയത് ദീപ്തി ആയിരുന്നു.
കൂട്ടുകാരുമായി ചേർന്ന് സംഗീത ആൽബത്തിന് തയ്യാറെടുത്തപ്പോൾ നൃത്ത അഭിനയത്തിന് വിധു ദീപ്തിയെ കൂടെ കൂട്ടുകയും പിന്നീട് ജീവിതസഖിയായി ക്ഷണിക്കുകയും ചെയ്തു. വീട്ടുകാരോട് ആലോചിക്കാൻ ഉപദേശിച്ച ദീപ്തിയുടെയും വിധുവിന്റെയും വിവാഹം പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ നടന്നു. 2008ലെ വിവാഹത്തിനുശേഷം ദീപ്തി ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. ദീപ്തി ഇപ്പോൾ നൃത്ത പരിപാടികളുടെ തിരക്കിലും വിധു സിനിമകളുടെ പിന്നാലെയുമാണ്.