ഇന്ത്യയിലെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതം വെള്ളിത്തിരയിൽ അഭിനയിച്ച് ഫലിപ്പിച്ച വിദ്യാബാലനും കണക്കിൽ ഒട്ടും മോശമല്ല എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ശകുന്തളയെപ്പോലെ ജീനിയസ് അല്ലെങ്കിലും പഠനത്തില്‍ താനും അത്ര മോശമല്ലെന്ന് തെളിയിക്കുകയാണ് താരം, തന്റെ പത്താം ക്ലാസ്സിലെ മാർക്ക് ലിസ്റ്റുമായി എത്തിയിരിക്കുകയാണ് വിദ്യാബാലൻ. പത്താം ക്ലാസില്‍ ഡിസ്റ്റിംഗ്ഷനോടെ പാസായ വിദ്യാബാലന്റെ മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
1994 ൽ പാസ്സായ തന്റെ മാർക്ക് ലിസ്റ്റാണ് താരം പങ്കുവെച്ചിരിക്കുനന്ത്, കണക്കിന് 150ല്‍ 126 മാര്‍ക്കാണ് താരം കരസ്ഥമാക്കിയത്. . 577 മാര്‍ക്കാണ് വിദ്യ കരസ്ഥമാക്കിയത്, ഇംഗ്ലീഷിന് 100ല്‍ 78ഉം, സയന്‍സിന് 150ല്‍ 128ഉം ഫ്രഞ്ചിന് 100ല്‍ 87ഉം മാര്‍ക്ക് വീതമാണ് വിദ്യ ബാലന് നേടിയത്അടുത്തിടെ ദീപിക പദുകോണും മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ചിരുന്നു, ശകുന്തള ദേവി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിദ്യ ബാലന് മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.