ബോളിവുഡ് സിനിമകളിൽ എന്നത് പോലെ തന്നെ ദക്ഷിണേന്ത്യൻ സിനിമ പ്രേമികൾക്കും വിദ്യ ബാലൻ ഏറെ സുപരിചിതയാണ്. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മിഷൻ മംഗൾ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് ഒരു സൗത്ത് ഇന്ത്യൻ സംവിധായകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിദ്യ പങ്ക് വെച്ചിരിക്കുന്നത്. ഒരു വെബ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് വിദ്യ മനസ്സ് തുറന്നത്.
ചെന്നൈയിൽ വെച്ചാണ് സംഭവം. ഒരു കോഫി ഷോപ്പിൽ വെച്ച് കാണാമെന്നും കഥ ഡിസ്കസ് ചെയ്യാമെന്നും വിദ്യ ബാലൻ പറഞ്ഞപ്പോൾ സംവിധായകന് ഹോട്ടൽ മുറിയിൽ തന്നെ വേണമെന്ന് നിർബന്ധം. അവസാനം നിർബന്ധത്തിന് വഴങ്ങി ഹോട്ടൽ റൂമിലെത്തിയ വിദ്യ ബാലൻ റൂമിന്റെ വാതിൽ അടക്കാതെ തുറന്നിട്ട് തന്നെ സംസാരിച്ചു. ഇത് കണ്ട് നിരാശനായ സംവിധായകൻ അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഹോട്ടൽ മുറി വിട്ട് പുറത്ത് പോയിയെന്നും നടി വെളിപ്പെടുത്തി.