പുതുവത്സരത്തെ ദുബായിൽ വരവേറ്റ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയും കാമുകയും വിഘ്നേഷ് ശിവനും. ബുർജ് ഖലീഫയിൽ വെച്ച് ആയിരുന്നു ഇരുവരും പുതുവത്സരത്തെ വരവേറ്റത്. വിഘ്നേഷ് ശിവൻ തന്നെയാണ് പുതുവത്സരത്തെ വളരെ മനോഹരമായി വരവേൽക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കൗണ്ട് ഡൗണിനു ശേഷം ബുർജ് ഖലീഫയിൽ 2022 എന്ന് തെളിയുന്നത് കാണാം. 2022 എന്ന് ബുർജ് ഖലീഫയിൽ തെളിയുമ്പോൾ പ്രിയപ്പെട്ടവളെ ചേർത്തു പിടിക്കുന്ന വിഘ്നേഷ് ശിവനെ വീഡിയോയിൽ കാണാം. ദീർഘമായ ഒരു കുറിപ്പോടെയാണ് വിഘ്നേഷ് ശിവൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാവർക്കും പുതുവത്സര ആശംസകൾ. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കും. കാരണം ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ശീലമുണ്ട്, അതിനുശേഷം അവർക്കെല്ലാം അവൻ സമ്മാനങ്ങൾ നൽകുന്നു, എല്ലാവർക്കും അത്യധികം അനുഗ്രഹങ്ങൾ! കഴിഞ്ഞ രണ്ട് വർഷമായി എല്ലാവരോടും അത്ര നല്ല രീതിയിൽ പെരുമാറാത്തതിനാൽ ദൈവത്തിന് അൽപ്പം കുറ്റബോധമുണ്ട്. കാരണം, അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ മഹാമാരിയാണ്. (അത് അനുവദിച്ചതിൽ ദൈവം ഖേദിക്കുന്നു!’ – ഇങ്ങനെ വളരെ രസകരമായ രീതിയിലാണ് വിഘ്നേഷിന്റെ കുറിപ്പ്.
തമിഴ് സിനിമാലോകം ഏറെ നാളായി കാത്തിരിക്കുന്നത് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിലാണ്. പുതുവർഷത്തിൽ അത് ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
View this post on Instagram