മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് പിന്നീട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായി വേഷമിട്ട് ഇപ്പോൾ തമിഴിൽ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന താരമാണ് നയൻതാര. നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹവാർത്തകൾ എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. ഇരുവരും വിവാഹിതരാകാൻ പോവുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും ഒന്നിനും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ ഇപ്പോൾ വിഘ്നേഷ് ഈ വാർത്തയോട് പ്രതികരിക്കുകയാണ്. പ്രണയ ജീവിതം മടുത്താൽ ഉടൻതന്നെ വിവാഹം ഉണ്ടാകുമെന്നാണ് വിഘ്നേഷ് പറയുന്നത്.
വിഘ്നേശിന്റെ വാക്കുകൾ:
പ്രൊഫഷണലായ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുകയുള്ളു. മാത്രമല്ല ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതില്‍ ഞങ്ങൾ സന്തുരഷ്ടരാണ്. പ്രണയ ജീവിതം മടുത്താൽ ഉടൻതന്നെ വിവാഹം ഉണ്ടാകു. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഞാനും നയന്‍താരയും 22 തവണ വിവാഹിതരായി.
ലോക് ഡൗൺ കാലം മുഴുവനും നയൻതാരയും വിഘ്നേഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. നയന്‍താരയെ നായികയാക്കി കാതുവാകുല രെണ്ടു കാതല്‍ എന്ന സിനിമായാണ് വിഗ്നേശ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.