തമിഴ് സിനിമയിൽ ഏറ്റവും കൗതുകമേറുന്ന ഒരു കോമ്പിനേഷനാണ് വിജയ്-വിജയ് സേതുപതി കൂട്ടുകെട്ട്. ഇനി അത് ബിഗ്സ്ക്രീനിൽ കാണുവാൻ സാധിക്കും എന്ന ആഹ്ലാദത്തിലാണ് പ്രേക്ഷകർ. വിജയ്ക്കൊപ്പം വിജയസേതുപതി എത്തുകയാണ് പുതിയ ചിത്രത്തിലൂടെ. മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന വിജയുടെ അറുപത്തിനാലാമത് ചിത്രത്തിലാണ് ഈ കോമ്പിനേഷൻ.ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.
ആന്റണി വർഗീസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.മാളവിക മോഹനൻ ആണ് നായിക. ബിഗിൽ ആണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ആയിട്ടാണ് താരം എത്തുക. ഇന്നലെ തിയറ്ററുകളിലെത്തിയ, ചിരഞ്ജീവി നായകനായ തെലുങ്ക് ചിത്രം സെയ്റ നരസിംഹ റെഡ്ഡിയില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.