തീയേറ്ററുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടാന്‍ കഴിഞ്ഞ സിനിമയാണ് ‘ആട് ഒരു ഭീകരജീവിയാണ്’ . ജയസൂര്യയുടെ ഷാജി പാപ്പന് എന്ന കഥാപാത്രത്തിനി ഇപ്പോഴും ആരാധകരേറെയാണ്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ അത് ഹിറ്റായിരുന്നു. അതിലെ കഥാപാത്രങ്ങള്‍ പലതും പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരുന്നു.
ഷാജി പാപ്പനെ പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് വിജയ്ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറും. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ് ബാബു ആ കഥാപാത്രത്തെ കുറിച്ചു സംസാരിച്ചിരുന്നു. തന്നെ ഇപ്പോഴും പലരും സര്‍ബത്ത് ഷമീര്‍ എന്നാണ് വിളിക്കുന്നതെന്നാണ് വിജയ് ബാബു പറയുന്നത്. ‘ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാന്‍ മാസ്ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സര് എന്നാണ് വിളിച്ചത്. ഷമീര്‍ സര് എവിടെ പോകുന്നു എന്നാണ് അവര്‍ ചോദിച്ചത്, വിജയ് ബാബു പറയുന്നു.
അങ്ങനെ അവര്‍ നമ്മളെ തിരിച്ചറിയുന്നതാണ് സന്തോഷം. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി അവര്‍ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് തന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല. അവര്‍ക്ക് ഞാന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണെന്നും വിജയ് ബാബു പറഞ്ഞു.