കൊച്ചി: കൊച്ചി കായലിന്റെ വിശാലദൃശ്യവുമായി സമുദ്രനിരപ്പിൽ നിന്ന് 171 മീറ്റർ ഉയരത്തിൽ സ്കൈ ഗ്രിൽ റസ്റ്റോറന്റ് ക്രൗൺ പ്ലാസയിൽ വീണ്ടും ആരംഭിച്ചു. ഡിസംബർ 23നാണ് സ്കൈ ഗ്രിൽ റസ്റ്റോറന്റ് ആരംഭിച്ചത്. കൊച്ചിയിലെ ആദ്യ തപസ് ഫ്യൂഷൻ പാചകരീതി ഒരുക്കുന്ന റസ്റ്റോറന്റാണ് ക്രൗൺ പ്ലാസയിലെ സ്കൈ ഗ്രിൽ. തപസ് ഫ്യൂഷൻ രീതി ഒരുക്കുന്ന കൊച്ചിയിലെ ചുരുക്കം ചില റസ്റ്റോറന്റുകളിൽ ഒന്നാണിത്. ചലച്ചിത്ര താരങ്ങളായ വിജയ് ബാബു, നിരഞ്ജന അനൂപ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
സ്പാനിഷ് സംസ്കാരത്തിൽ നിന്നും ലോകത്തെ ഇതര സംസ്കാരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കുന്ന വിവിധ വിഭവങ്ങളാണ് ഇവിടെയുള്ളത്. ലോകമെമ്പാടുമുള്ള വിവിധതരം കോക്ടെയിലുകൾ പുതിയ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചിക്ക് അനുയോജ്യമായി പ്രത്യേകം തയ്യാറാക്കിയ ഉന്മേഷദായകമായ കോക്ടെയിലുകളും ഇതോടൊപ്പമുണ്ട്. രുചികരമായി രൂപകല്പന ചെയ്ത മെനുവിനോടൊപ്പം മനോഹരമായ ഇന്റീരിയർ. ആൽഫ്രെസ്കോ ഏരിയയിലെ വിശാലമായ കാഴ്ച. കായലിന്റെ ദൃശ്യമനോഹാരിത എന്നിവ സ്കൈ ഗ്രില്ലിന്റെ പ്രത്യേകതയാണ്.
കൊച്ചിയുടെ ആകാശക്കാഴ്ച നുകർന്നുകൊണ്ടു, കൊച്ചിക്കായലിന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ട്, ലോകോത്തര സൗകര്യങ്ങൾ ഒത്തുചേരുന്ന ഈ റസ്റ്റോറന്റിൽ നിന്നും ബാർബിക്യു ഗ്രില്ലുകൾ, കബാബുകൾ, പ്രീമിയം പാനീയങ്ങൾ, ഫ്രഷ് സലാഡുകൾ, അപ്പെറ്റൈസറുകൾ, മധുരപലഹാരങ്ങൾ എന്നിവ ആസ്വദിക്കാൻ എത്തുന്ന ലോകമെമ്പാടുമുള്ള അതിഥികളെ വരവേൽക്കാനായി സ്കൈ ഗ്രിൽ തയ്യാറായി കഴിഞ്ഞു. ഒരുസമയം 90 അതിഥികളെ വരെ ഉൾക്കൊള്ളാനുള്ള സൗകര്യം സ്കൈ ഗ്രില്ലിനുണ്ട്.