മിഥുൻ മാനുവൽ തോമസ്… ഈ പേര് മലയാളികൾ ആദ്യം ശ്രദ്ധിക്കുന്നത് സൂപ്പർഹിറ്റ് ചിത്രം ഓം ശാന്തി ഓശാനയുടെ കഥാകാരൻ എന്ന നിലയിലാണ്. പിന്നീട് സംവിധാന രംഗത്തേക്ക് തിരിഞ്ഞ മിഥുൻ ആടിനെയും പാപ്പനെയും ഡൂഡിനെയുമെല്ലാം സമ്മാനിച്ച ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. പിന്നാലെ ആൻ മരിയയും അലമാരയുമെല്ലാം എത്തിയതോടെ പ്രേക്ഷകർ മിഥുനെ മനസ്സറിഞ്ഞു സ്നേഹിച്ചു. പക്ഷേ യഥാർത്ഥ പൂരം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ആട് 2…! ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാജി പാപ്പന്റെ രണ്ടാം വരവ് പ്രേക്ഷകരുടെ പ്രതീക്ഷകളെ തെല്ല് പോലും നിരാശപ്പെടുത്താതെ ഒരു കിടിലൻ വിരുന്നായി തന്നെ മാറി. അതിന്റെ വിജയം ഇപ്പോൾ മിഥുൻ മാനുവൽ തോമസിന് സമ്മാനിച്ചിരുക്കുന്നത് ഒരു ജീപ്പ് കോമ്പസ്സാണ്. 100 ദിവസം പിന്നിട്ട ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു തന്നെയാണ് വണ്ടി മിഥുന് സമ്മാനിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു തന്നെ നിർമിക്കുന്ന മമ്മുക്ക ചിത്രവും ആടിന്റെ മൂന്നാം ഭാഗവുമാണ് മിഥുന്റെ അടുത്ത പ്രോജക്ടുകൾ.