കൈദി എന്ന ചിത്രത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടക്കുകയുണ്ടായി. ചിത്രത്തിലെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തിരുന്നു. കറുത്ത കോട്ടിൽ വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് വിജയ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ വിജയ് കാഴ്ചവച്ച നൃത്തചുവടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വാത്തി കമിങ് എന്ന ഗാനത്തിന് വിജയ് സ്റ്റേജിൽ വരുകയും വളരെ രസകരമായി സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനോടും നടൻ ശാന്തനോടും ഒപ്പം ചുവടുകൾ വെച്ചു.
ചിത്രം ഏപ്രിൽ ആണ് റിലീസ് ചെയ്യുക. വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിന്റെ വിതരണാവകാശം എല്ലാം ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്. വിതരതുകയിൽ നിന്ന് തന്നെയായി ഇതിനോടകം 135 കോടി രൂപയാണ് മാസ്റ്റർ സ്വന്തമാക്കിയത്. ബിഗിൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച മാജിക് ഫ്രെയിംസ് തന്നെയാണ് ട്രാവൻകൂർ ഏരിയയിൽ മാസ്റ്ററും റിലീസിന് എത്തിക്കുന്നത്. മലബാർ,കൊച്ചിൻ ഏരിയകളിൽ ഫോർച്ചുണ് സിനിമാസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .