വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . ചിത്രത്തിൻറെ മലയാളം ട്രയിലർ ഇന്ന് മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിടുകയുണ്ടായി.ട്രെയിലർ പുറത്ത് വിട്ട ദുൽഖറിന് നന്ദി അറിയിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ.
Kunjikaaa – I ❤ you. You are bestest.
Comrade @dulQuer and I have another massive massive surprise for you 🔥🔥🔥 soon 🙂 https://t.co/uJwx1fmAkN
— Vijay Deverakonda (@TheDeverakonda) July 12, 2019
‘കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്’ എന്ന് വിജയ് കുറിച്ചു. ഒപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് പറയുന്നു. ദുൽഖറും വിജയും ഉടൻ തന്നെ ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുകയാണ് എന്നും അതായിരിക്കാം സർപ്രൈസ് എന്നുമാണ് ഇപ്പോൾ ആരാധകർ കരുതുന്നത് . എന്തായാലും സർപ്രൈസ് പൊട്ടിക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകവും ദുൽഖർ സൽമാൻ ആരാധകരും.