തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് ഒരു വിവാഹഗോസിപ്പ് ആണ്. നടൻ വിജയ് ദേവരക്കൊണ്ടയും നടിയും സുഹൃത്തുമായ രശ്മിക മന്ദാനയും വിവാഹിതരാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് യാതൊരുവിധ ഔദ്യോഗിക വിശദീകരണങ്ങളും ഇരു താരങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം ആരെയും പരാമർശിക്കാതെ പ്രത്യേകമായി ഒരു കാര്യങ്ങളും പറയാതെ വിജയ് ദേവരക്കൊണ്ട പങ്കുവെച്ച ഒരു ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും രശ്മിക മന്ദാനയുമായി വിവാഹിതനാകാൻ പോകുന്ന വാർത്തകളോട് ആണ് വിജയ് ദേവരക്കൊണ്ടയുടെ പ്രതികരണം എന്ന് വ്യക്തം. ‘പതിവു പോലെ വിഡ്ഢിത്തം’ എന്നായിരുന്നു ട്വീറ്റിൽ വിജയ് ദേവരക്കൊണ്ട കുറിച്ചത്. ഇത് ആദ്യമായല്ല വിജയ് ദേവരക്കൊണ്ടെയും രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും അതിനപ്പുറം തങ്ങൾ തമ്മിൽ ഒന്നുമില്ലെന്നും പലവട്ടം താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ രണ്ടു ചിത്രങ്ങളിലാണ് ഇതുവരെ താരങ്ങൾ ഒരുമിച്ച് അഭിനയിച്ചത്.
എന്നാൽ ഇന്നലെ രാത്രി വിജയ് ദേവരക്കൊണ്ട പോസ്റ്റ് ചെയ്ത ട്വീറ്റ് ഇരുവരുടെയും വിവാഹ വാർത്തയുടെ സൂചനയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഇരു താരങ്ങളും ഈ വർഷം തന്നെ വിവാഹിതരാകും എന്നായിരുന്നു പ്രചരിച്ച വാർത്ത. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രശ്മിക മനസ് തുറന്നിരുന്നു. പ്രണയമെന്നാൽ പരസ്പര ബഹുമാനമാണെന്നും രണ്ടു ഭാഗത്ത് നിന്നും പ്രണയമുണ്ടായാൽ മാത്രമേ അത് ശരിയാവുകയുള്ളൂ എന്നുമായിരുന്നു രശ്മിക അന്ന് പറഞ്ഞത്. വിവാഹം എപ്പോഴുണ്ടാകുമെന്ന് അറിയില്ലെന്നും തന്നെ കംഫർട്ടബിൾ ആക്കുന്ന വ്യക്തിയെയാകും വിവാഹം കഴിക്കുക എന്നുമാണ് രശ്മിക പറഞ്ഞത്.
As usual nonsense..
Don’t we just
❤️ da news!— Vijay Deverakonda (@TheDeverakonda) February 21, 2022