രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്ന വിജയ് ദേവരകൊണ്ട തന്റെ ചെലവിൽ ചിലർ പ്രശസ്തി നേടുകയാണെന്നു അഭിപ്രായപ്പെട്ടു. പാർവ്വതിയെ തനിക്ക് ഇഷ്ടമാണെന്നും പാർവതിയുടെ സിനിമകൾ താൻ ഡിഗ്രി മുതൽ കാണാറുള്ളത് ആണെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും വിജയ് ദേവരകൊണ്ട പറയുന്നു. എന്താണ് കാര്യമെന്നു അന്വേഷിക്കാതെയാണു സമൂഹമാധ്യമങ്ങളിൽ ചിലർ പക്ഷം പിടിക്കുന്നത് എന്നും സോഷ്യൽ മീഡിയിലെ വിഡ്ഢികളാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത് എന്നും അത്തരക്കാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു. അഭിമുഖത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വന്ന നിരവധി ചർച്ചകൾ കണ്ട് തന്റെ മനസ്സ് ഏറെ അസ്വസ്ഥമാണ് എന്നും താരം പറയുന്നു
മുൻപു നടന്നൊരു അഭിമുഖത്തിൽ അർജുൻ റെഡ്ഢി എന്ന ചിത്രം റിലേഷൻഷിപ്പിലെ വയലൻസിനെ മഹത്വവൽക്കരിക്കുകയാണെന്നു പാർവതി പറഞ്ഞപ്പോൾ സിനിമകളെക്കാൾ മനുഷ്യനെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങൾ വേറെയുണ്ടെന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. ഇതിനെ ചൊല്ലിയുളള വിവാദമാണു സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഈ വിഷയം വളരെ വലിയ ഒരു തലവേദനയായി മാറിക്കഴിഞ്ഞു എന്ന തരത്തിലായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി.