തെലുങ്ക് യങ് സെൻസേഷൻ വിജയ് ദേവാരകൊണ്ട ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയുന്ന പുതിയ ചിത്രമായ ലൈഗറിലൂടെയാണ് താരത്തിന്റെ ഹിന്ദി അരങ്ങേറ്റം. തെലുങ്കിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവാരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണിത്. ബോളിവുഡ് നടി അനന്യ പാണ്ഡെ ആണ് ഈ സിനിമയിൽ നായികയാകുന്നത്. അനൗൺസ്മെന്റ് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.
സ്റ്റൈലിഷ് മാസ്സ് മസാല സിനിമകൾ ഒരുക്കാറുള്ള പൂരി ജഗന്നാഥിന്റെ പുതിയ ചിത്രത്തിൽ വിജയ് ദേവാരകൊണ്ടയെ ഒരു വ്യത്യസ്ത മേക്ക് ഓവറിൽ കാണാൻ കഴിയും. രമ്യ കൃഷ്ണ ഒരു സുപ്രധാന താരമായി ചിത്രത്തിൽ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു ശർമയാണ് ഛായാഗ്രാഹകൻ. കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്തയും നിർമ്മാണത്തിൽ പങ്കാളികളാകുന്നു. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിൽ ‘ലൈഗർ’ പുറത്തിറങ്ങുന്നുണ്ട്.