ദീപാവലി റിലീസായി നാളെ തീയറ്ററുകളിൽ എത്തുന്ന വിജയ് – ആറ്റ്ലീ ചിത്രം ബിഗിലിനായി വമ്പൻ പ്രൊമോഷൻ വർക്കുകളാണ് വിജയ് ഫാൻസ് കേരളത്തിലും നടത്തുന്നത്. വിജയ്യുടെ തന്നെ അഭ്യർത്ഥന പ്രകാരം ചിത്രത്തിന്റെ ഫ്ലെക്സുകളും കട്ടൗട്ടുകളും ഇത്തവണ ഒരിടത്തും ആരാധകർ സ്ഥാപിച്ചിട്ടില്ല. അത് മറ്റ് പല ഉപകാരപ്രദമായ കാര്യങ്ങൾക്കായി ചിലവഴിച്ചിരിക്കുകയാണ് ആരാധകർ. ഈരാറ്റുപ്പേട്ട വിജയ് ഫാൻസും സുൽത്താൻ ബത്തേരി വിജയ് ഫാൻസും വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം പ്രവർത്തികൾ തീർത്തും പ്രശംസനീയമാണ്.
Sulthan Bathery Vijay Fans 🔥🔥 pic.twitter.com/BJvhqQTIh5
— John bobit (@johnbobit) October 24, 2019
തിരുനെൽവേലിയിൽ ബാനറുകളും പോസ്റ്ററുകളും പതിക്കുന്നതിന് പകരം 12 സിസിടിവി ക്യാമറകളാണ് ആരാധകർ സ്ഥാപിച്ചത്. വേറിട്ട് നിൽക്കുന്ന ഇത്രമ പ്രവർത്തികൾ മറ്റു ഫാൻസ് അസോസിയേഷനുകൾക്കും ഒരു പ്രചോദനമാകും എന്നാണ് കരുതുന്നത്.