Categories: NewsTamil

കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ഐസൊലേഷനിലായ തന്റെ സുഹൃത്തിനു ഭക്ഷണപ്പൊതിയുമായി നടൻ വിജയ് !

ഇളയ ദളപതി വിജയ് എന്നും ആരാധകരെ ഞെട്ടിപ്പിച്ചിട്ടുള്ള ഒരു സൂപ്പർ താരമാണ്. അദ്ദേഹത്തിന്റെ എളിമയും വിനയവുമാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഈ കൊറോണ കാലത്ത് സ്വന്തം വീട്ടുകാർ പോലും അകറ്റി നിർത്തി ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ സുഹൃത്തിനു നേരിട്ട് ഭക്ഷണവുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ ഈ വാർത്ത അദ്ദേഹത്തിന്റെ ആരാധകർ വലിയ ആഘോഷമാക്കിയിരിക്കുയാണ്. പ്രമുഖ ടിവി സീരിയല്‍ താരവും അവതാരകനുമായ സഞ്ജീവ് വിജയ്‌യുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം നമ്മളിൽ പലർക്കും അറിയാവുന്നതാണ്. വളരെ ചെറുപ്പം മുതലുള്ള സൗഹൃദ്ദമാണ് ഇവരുടേത്..

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കടുത്ത പനിയും ചുമയും നെഞ്ച് വേദനയും കാരണം  വീട്ടിൽ നിരീക്ഷണത്തിലാകേണ്ടി വന്നു . കോവിഡ് ടെസ്റ്റിന് വിധേയനാകേണ്ടിവന്നതിനാൽ തന്റെ കുടുംബത്തെ അവിടെ നിന്നും മാറ്റിയിരുന്നു  അത് കാരണം അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. വിജയ് ഫോണ്‍ വിളിച്ച സമയത്ത് ഞാന്‍ ലക്ഷണങ്ങളെക്കുറിച്ച്‌ പറഞ്ഞു. കൊറോണ ടെസ്റ്റ് നടത്തിയോ എന്ന് അദ്ദേഹം ചോദിച്ചു. നാളെ നടത്തുമെന്ന് ഞാന്‍ പറഞ്ഞു. ഭക്ഷണം എങ്ങനെയാണ് എത്തിക്കുന്നതെന്ന് വിജയ് അന്വേഷിച്ചപ്പോള്‍ അടുത്ത ഹോട്ടലില്‍നിന്ന് എത്തിക്കുമെന്നും ഞാന്‍ പറഞ്ഞു. കുറച്ചു മിനിറ്റിന് ശേഷം എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ വിജയ് എന്നോട് താഴേത്ത് ഇറങ്ങിവരാന്‍ പറഞ്ഞു. സ്വന്തം കാറില്‍ അവന്‍ തന്നെ എനിക്ക് ഭക്ഷണവുമായി എത്തിയിരിക്കുകയാണ്. ഞാന്‍ മാസ്‌ക് ധരിക്കാത്തതുകൊണ്ട് അടുത്തേക്ക് പോയില്ല. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയുടെ കയ്യില്‍ഭക്ഷണം ഏല്‍പ്പിച്ചു.

ഏവരും ഒറ്റപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ അവൻ എനിക്ക് വേണ്ടി ചെയ്ത് ഈ കാര്യം ഞാൻ ഒരിക്കലും മറക്കില്ല എന്നും സഞ്ജയ് തുറന്ന് പറയുന്നു.. യേതായാലും വാർത്ത ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ..

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago