വിജയ് ആരാധകരുടെ സംഘടനയുടെ പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപപ്പെട്ടിരിക്കുകയാണ്. ‘ഓള് ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്യുടെ ഫാന്‍സ് അസോസിയേഷന്റെ പേരിലാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ്യുടെ അച്ഛന് എസ് എ ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് മിനിറ്റുകള്‍ക്കകം വിജയ്യുടെ ഓഫീസ് പക്ഷേ പ്രതികരണവുമായി എത്തി. എന്നാൽ പുതിയ പാർട്ടിയുമായി വിജയ്ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് ഓഫീസ് അറിയിക്കുന്നത്. പുതിയ പാർട്ടിയുടെ വിവരം മാധ്യമങ്ങളിലൂടെയാണ് വിജയ് അറിഞ്ഞതെന്നും അദ്ദേഹത്തിന് വ്യക്തിപരമായി ഇതിനോട് യാതൊരു ബന്ധവുമില്ലെന്നും ഓഫീസ് അറിയിച്ചു.
വിജയുടെ വാക്കുകൾ:
“എന്റെ അച്ഛന് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി എനിക്ക് നേരിട്ടോ അല്ലാതെയോ ഉള്ള ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആരാധകരേയും പൊതുജനത്തെയും ഞാന്‍ അറിയിക്കുന്നു. ആ പാര്‍ട്ടിയില്‍ ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ എന്റെ ആരാധകരോട് അഭ്യര്‍ഥിക്കുന്നു. നമ്മുടെ ‘ഇയക്ക’വുമായി (ഫാന്‍ ക്ലബ്ബ്) ആ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല.”
അതേസമയം പിതാവായ ചന്ദ്രശേഖറും ഇതിനോട് പ്രതികരിച്ചു. ഇത് വിജയമായി ബന്ധപ്പെട്ട ഒരു പാർട്ടി സംഘടനയല്ലന്നും വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Official Press Release from #Thalapathy #Vijay #Master @actorvijay @MasterOfficiaI pic.twitter.com/6uPgK2HEGI
— Thalapathy Vijay Fans (@VijayFansPage) November 5, 2020