ബോളിവുഡിലും മലയാളത്തിലും താരങ്ങളുടെ പ്രതിഫല തുക എത്രയെന്ന് ആരാധകർക്ക് ഊഹ കണക്കുകൾ മാത്രമാണ് ഉള്ളത്. തമിഴകത്തെ ദളപതി വിജയ് ആദായനികുതി വകുപ്പ് റെയ്ഡില്‍പ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഫലം എത്രയെന്ന ആരാധകർ അറിഞ്ഞത്. ആറ്റ്ലി സംവിധാനം ചെയ്ത ബിഗില്‍ എന്ന സിനിമയ്ക്ക് വിജയ് വാങ്ങിയത് അമ്പത് കോടിയും ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന സിനിമയുടെ പ്രതിഫലം 80 കോടിയും ആയിരുന്നു. സര്‍ക്കാര്‍ 260 കോടിയും ബിഗില്‍ 300 കോടിക്ക് മുകളിലുമാണ് ഗ്രോസ് നേടിയത്.
സണ്‍ പിക്ചേഴ്സ് അടുത്ത ചിത്രത്തില്‍ വിജയ്ക്ക് നല്കുന്ന പ്രതിഫലം 100 കോടിയാണ്. എന്നാൽ തമിഴകത്ത് പ്രതിഫലത്തുക യിൽ ഒന്നാമത് നിൽക്കുന്നത് രജനീകാന്ത് ആണ്. ഏ ആര് മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന സിനിമയ്ക്ക് 118 കോടി രൂപ രജനികാന്ത് പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍ സംവിധാനം ചെയ്ത എന്തിരന് എന്ന ചിത്രത്തില്‍ 23 കോടിയും രണ്ടാം ഭാഗമായ 2.0 വന്നപ്പോള്‍ പ്രതിഫലം 60 കോടിയുമായിരുന്നു.
മറ്റ് രജനി ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ ലോ ബജറ്റില്‍ പുറത്തുവന്ന കബാലിയില്‍ 35 കോടിയായിരുന്നു രജനികാന്ത് വാങ്ങിയ പ്രതിഫലം. കോളിവുഡില്‍ രജനികാന്തിനും കമല്‍ഹാസനും താഴെയായിരുന്നു വിജയ്യുടെ പ്രതിഫലം. തുപ്പാക്കി മുതല്‍ ജില്ല വരെയുള്ള സിനിമകള്‍ക്ക് 20 കോടി വരെയായിരുന്നു വിജയ് വാങ്ങിയത്.