താരമൂല്യത്തിന്റെ കാര്യത്തിൽ തമിഴകത്ത് രജനീകാന്തിനെ പിന്തള്ളിക്കൊണ്ട് മുന്നേറുന്ന താരമാണ് വിജയ്. വിജയുടെ പിറന്നാൾ എക്കാലവും വലിയ ആഘോഷമാക്കി ആരാധകർ മാറ്ററുണ്ടായിരുന്നു. സോഷ്യൽമീഡിയയിലും പുറത്തും വലിയ ആഘോഷമായിരുന്നു അത്. ജൂൺ മാസം ഇരുപത്തി രണ്ടാം തീയതി ആണ് താരത്തിന്റെ പിറന്നാൾ. എല്ലാ വർഷവും ആഘോഷമാക്കി മാറ്റാറുണ്ടെങ്കിലും ഈ വർഷം യാതൊരു ആഘോഷവും വേണ്ട എന്ന് വിജയ് ആരാധകരോട് പറഞ്ഞതായി റിപ്പോർട്ടുകൾ എത്തുകയാണ്. ലോകം മുഴുവൻ കോവിഡ് 19 ഭീഷണി തുടരുന്നത് കൊണ്ടാണ് ഈ തവണ ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് താരം ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
താരത്തിന്റെ 45 ആം ജന്മദിനം ആണ് വരുന്നത്. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ജനപ്രിയ സിനിമകളുടെ റീ-റിലീസുമാണ് വിജയ്യുടെ ജന്മദിനത്തിന് എല്ലാ വർഷവും ആരാധകർ ഒരുക്കാറുള്ളത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തികൾ മാത്രം മതിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഓരോ ജില്ലയിലും ഉള്ള ഫാൻസ് ക്ലബ്കാരോട് നേരിട്ടാണ് വിജയ് കാര്യം പറഞ്ഞിരിക്കുന്നത്. തമിഴ്നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന് നേതൃത്വം നൽകുന്ന എന്‍. ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഈ കാര്യം അഭ്യര്‍ഥിച്ചിട്ടുമുണ്ട്.