വിജയ്യുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെ കുറിച്ചും അത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തെ കുറിച്ചും അതിനു ശേഷം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ബി ജെ പി പ്രവർത്തകർ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ചുമൊക്കെ വലിയ രീതിയിലുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയ നടന്നുകൊണ്ടിരിക്കുന്നത്. വിജയ് ചിത്രമായ മാസ്റ്റർ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിൽ പോയി ആരാധകർ അദ്ദേഹത്തിന് വലിയ പിന്തുണ പ്രഖ്യാപിക്കുകയും സ്വീകരണം നൽകുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ വന്നവരെ തടയുകയും ചെയ്തിരുന്നു.
ആരാധകർക്കൊപ്പമുള്ള വിജയ്യുടെ ഒരു മാസ്സ് സെൽഫിയാണ് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ ഇപ്പോൾ പരക്കുന്നത്. നെയ്വേലിയിൽ നടക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ കാണാൻ വന്ന ആയിരകണക്കിന് ആരാധകരെ കാണാൻ വിജയ് ഒരു ബസ്സിന്റെ മുകളിൽ കയറുന്ന വീഡിയോയും അതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറൽ ആയപ്പോൾ അന്ന് എടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. ഈ വർഷം ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിൽ എത്തിക്കുവാൻ ഭാഗത്തിന് ഇന്ന് ഒരുങ്ങി കൊണ്ടിരിക്കുന്ന വിജയ്യുടെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നുണ്ട്.