വിജയ് – ആറ്റ്ലീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗിൽ ദീപാവലി വിരുന്നായി ഒക്ടോബർ മാസം തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. അതിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വിജയ്യുടെതായി ഒരുങ്ങുന്നത്. XB ഫിലിം ക്രിയേറ്റേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് അനിരുദ്ധാണ് ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഏറ്റവും പുതിയതായി എത്തുന്ന വാർത്തകൾ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.
‘ദളപതി 64’ൽ വില്ലനായി വിജയ് സേതുപതി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. പേട്ടയിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഒപ്പം നെഗറ്റീവ് റോളിൽ വിജയ് സേതുപതി എത്തിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് വില്ലൻ വേഷത്തിനായി വിജയ് സേതുപതിയെ സമീപിച്ചുവെന്നും തിരക്കഥ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ. മറ്റു നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് വിജയ് സേതുപതി ഇപ്പോൾ. എന്നാൽ വിജയ് ചിത്രത്തിനായി സമയം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അതേ സമയം ദീപാവലി റിലീസായി എത്തുന്ന വിജയ് ചിത്രം ബിഗിലിനൊപ്പം വിജയ് സേതുപതിയുടെ സംഗതമിഴനും തീയറ്ററുകളിൽ എത്തുന്നുണ്ട്.