ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘സൈറാ നരസിംഹ റെഡ്ഡി’യിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന വിജയ് സേതുപതി അടുത്തതായി ഏറ്റെടുത്ത തെലുങ്ക് ചിത്രമാണ് ഉപ്പെന. നവാഗതനായ ബുച്ചിബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പഞ്ചവൈഷ്ണവ് തേജ എന്ന പുതുമുഖമാണ് നായകന്. നായിക കൃതിഷെട്ടിയുടെ പിതാവിന്റെ വേഷത്തിലാണ് വിജയ്സേതുപതി അഭിനയിക്കുന്നത്. നായകനൊപ്പം തുല്യപ്രധാന്യമുള്ള വേഷമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
മൈത്രി മൂവിമേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ദേവിശ്രീ പ്രസാദ് നിര്‍വഹിക്കുന്നു. ജയറാം ചിത്രം മാര്‍ക്കോണി മത്തായിയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് താരം. വിജയ് സേതുപതി എന്ന സിനിമാ താരമായി തന്നെയാണ് എത്തുന്നത് എന്നാണ് സൂചന. നാളെ പുറത്തിറങ്ങുന്ന സിന്ദുബാദാണ് താരത്തിന്റെ പുതിയ ചിത്രം.