വിജയ് സേതുപതിയുടെ മലയാളത്തിലുള്ള അരങ്ങേറ്റമായിരുന്നു മാർക്കോണി മത്തായി. ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒരു റിയലിസ്റ്റിക് കുടുംബ ചിത്രമാണിത്. മലയാളികളുടെ നിത്യഹരിത നായകനായ ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനില്‍ കളത്തില്‍ ആണ്. ഇപ്പോൾ ചിത്രത്തിലെ താൻ പറയുവാൻ പ്രയാസപ്പെട്ട ഡയലോഗിനെ പറ്റി മനസ്സ് തുറക്കുകയാണ് വിജയ് സേതുപതി. പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം..
ഈ ഡയലോഗ് പറയാൻ കുറച്ചു വിഷമിച്ചു എന്നും മറ്റ് ഡയലോഗ് എല്ലാം തമിഴിൽ തന്നെയാണ് അതുകൊണ്ട് പ്രശ്നം ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നു. ചിത്രത്തിലെ നായിക ആത്മീയയാണ്. സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവർ തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജൻ കളത്തിലാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ. ജിയാണ് മാർക്കോണി മത്തായി നിര്‍മ്മിക്കുന്നത്.