വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ലാഭം. ശ്രുതി ഹസനാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായെത്തുന്നത്. ഇത് ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. വിജയ് സേതുപതിയും 7CS എന്റര്റൈന്മെന്റും ചേർന്നു നിർമിക്കുന്ന ചിത്രം എസ്.പി ജനനാഥന് സംവിധാനം ചെയ്യുന്നു.
ചെന്നൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ജഗപതി ബാബുവും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്ക് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സോഷ്യൽ മീഡിയയിൽ ഇതിനോടകം ലുക്ക് വൈറലായി കഴിഞ്ഞു.