കൈദി എന്ന ചിത്രത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തവയാണ്. ഒരു സൂം അഭിമുഖത്തിൽ ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റി വിജയസേതുപതി തുറന്നു പറയുകയാണ്. വില്ലതരത്തിന്റെ ആൾരൂപമാണ് താൻ അവതരിപ്പിക്കുന്ന കഥാപാത്രം എന്ന് താരം പറയുന്നു. “മാസ്റ്ററില്‍ ഞാന്‍ ഒരു വില്ലനാണ്. ഒരു കൊടും വില്ലനാണ് ആ കഥാപാത്രം.
തിന്മയുടെ ആള്‍രൂപം. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു”. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ബിഗിൽ ചിത്രത്തിന് ശേഷം എത്തുന്ന വിജയ് ചിത്രമായ മാസ്റ്ററും വൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.