എം.മണികണ്ഠനും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് കടൈസി വ്യവസായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഓരോ കഥാപാത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന താരമാണ് വിജയ് സേതുപതി. ഇത്തവണയും അതിന് ഒരു മാറ്റവും കൂടാതെ ഭ്രാന്തൻ ലുക്കിലാണ് വിജയസേതുപതി എത്തിയിരിക്കുന്നത്.
ഇത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മണികണ്ഠൻ. ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കടൈസി വ്യവസായി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ
പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.