നടന് എന്നതിനൊപ്പം സാമാന്യം നല്ല രീതിയില്‍ പാടാനാകുന്ന ഗായകന് കൂടിയാണ് താനെന്ന് ദളപതി വിജയ് പലകുറി തെളിയിച്ചിട്ടുണ്ട്. ഗൂഗ്ള്‍ ഗൂഗ്ള്‍, സെല്‍ഫി പുള്ളേ തുടങ്ങി വിജയിന്റെ ശബ്ദത്തില്‍ ഇപ്പോഴും ഹിറ്റായി നില്ക്കുന്ന പാട്ടുകളുമുണ്ട്. അടുത്ത ചിത്രം ബിഗിലിലും താരം ഒരു പാട്ട് പാടിയിരിക്കുകയാണ്. എ ആര് റഹ്മാന്റെ സംഗീതത്തില്‍ വിജയ് ആദ്യമായി പാടുന്നു എന്ന സവിശേഷതയും ഈ പാട്ടിനുണ്ട്. ഒരടിപൊളി ഡാന്‍സ് നമ്ബര്‍ തന്നെയാണ് ഈ പാട്ടും എന്നാണ് സൂചന.
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന് ആറ്റ്ലി വീണ്ടും ദളപതി വിജയുമായി ഒന്നിക്കുന്ന ബിഗില്‍ ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തിലാണ്. വിജയ് മൈക്കിള്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ വേഷത്തിലും അച്ഛന് വേഷത്തിലും എത്തുന്ന ചിത്രം വമ്ബന്‍ താരനിര കൊണ്ട് ശ്രദ്ധേയമാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര് ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. നയന്‍താര നായികയാകുന്ന ചിക്രത്തില്‍ ജാക്കി ഷ്റോഫും വിവേകും മലയാളി താരം റീബ മോണിക്കയും ചിത്രത്തിലുണ്ട്. വിജയിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രമായിരിക്കുമിതെന്നാണ് ആറ്റ്ലി പറയുന്നത്. എജിഎസ് എന്റര്ടെയ്ന്മെന്റാണ് നിര്‍മാണം.
A big thank you to our #Thalapathy from all of us (His fans) for granting our request to sing in this album Trust me the song is #Verithanam Thank you @arrahman Sir, @Atlee_dir @Lyricist_Vivek for making this happen @SonyMusicSouth #Bigil pic.twitter.com/WAZbT3eFos
— Archana Kalpathi (@archanakalpathi) July 8, 2019