ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ജിസ് ജോയ്.രണ്ട് സിനിമകളിലും ആസിഫ് അലി ആയിരുന്നു നായകനായി എത്തിയത്.
ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ” വിജയ് സൂപ്പറും പൗർണ്ണമിയും “. ജിസ് ജോയ് തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്.
ഈ വർഷം ആദ്യം റിലീസിനെത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകൾ ആണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. ഈ അടുത്ത കാലത്ത് മലയാള സിനിമയ്ക്ക് കിട്ടിയ ഏറ്റവും മികച്ച ഫീൽ ഗുഡ് ചിത്രമാണ് ഇതെന്ന തരത്തിൽ ഉള്ള നിരൂപനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ കളക്ഷണിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ചിത്രം ഇതിനോടകം 25 കോടി കളക്ഷനാണ് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ നിന്നും നേടിയത്.ചിത്രം ഇപ്പോളും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഐശ്വര്യ ലക്ഷ്മിയാണ് ആണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കർ, സിദ്ദിഖ്,ബാലു വർഗീസ്, ജോസഫ് അന്നക്കുട്ടി ജോസ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെ ആണ് നിർമാണം.