ഒടുവിൽ നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് . ഫാന്‍സ് അസോസിയേഷനെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്തു. ഓള് ഇന്ത്യാ വിജയ് പീപ്പിള്‍സ് ഫോറം എന്ന പേരിലാണ് റജിസ്റ്റര്‍ ചെയ്തത്. അച്ഛന് എസ്.എ ചന്ദ്രശേഖര്‍ ആണ് ജനറല്‍ സെക്രട്ടറി. അമ്മ ശോഭ ട്രഷററാണ്. എന്നാൽ വിജയ് ബി ജെ പി യിൽ ചേരില്ലായെന്നും പക്ഷെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും കുറച്ച് നാളുകൾക്ക് മുൻപ് വിജയ്യുടെ അച്ഛൻ പറഞ്ഞിരുന്നു.
മാസ്റ്റർ ആണ് വിജയ്യുടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന അടുത്ത ചിത്രം.
മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.