ചലച്ചിത്ര പ്രേമികൾക്കും ടെലിവിഷൻ പ്രേമികൾക്കും ഏറെ സ്വീകാര്യമായ ഫിലിം അവാർഡ് ഷോയാണ് ഏഷ്യാനെറ്റ് ഫിലിം അവാർഡ്.പ്രൗഡ ഗംഭീരമായ അവതരണ മികവ് കൊണ്ടും എന്റർടൈന്മെന്റ് ഘടകങ്ങളുടെ സമ്മേളനം കൊണ്ടും ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദി ഏവരെയും കൊതിപ്പിക്കുന്ന ഒന്നാണ്.
ഏഷ്യാനെറ്റിന്റെ ഇരുപത്തിയൊന്നാം ഫിലിം അവാർഡ് ഇന്നാണ് നടക്കുന്നത്. മലയാളത്തിലെയും ഇതര തെന്നിന്ത്യൻ ഭാഷകളിലെയും പ്രമുഖ താരങ്ങൾ ചടങ്ങളിൽ പങ്കെടുക്കും.
തമിഴിന്റെ ദളപതി വിജയ് ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. അതിനാൽ തന്നെ ആരാധകർ ഏറെ ആവേശത്തോടെ ആണ് ഫിലിം അവാർഡ് വേദിയെ കാത്തിരുന്നത്.എന്നാൽ വിജയ് ചടങ്ങിൽ സംബന്ധിക്കില്ല എന്ന വാർത്തയാണ് ഇപ്പോൾ കിട്ടുന്നത്.ഷൂട്ടിംഗ് തിരക്കുകൾ മൂലമാണ് ഈ മാറ്റം.അറ്റ്ലീ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് അദ്ദേഹം ഇപ്പോൾ.