തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്ത് ആശുപത്രിയില്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന സൂചന.
ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വിജയ്കാന്ത്. കഴിഞ്ഞ വര്‍ഷം നേരിയ കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.വിജയകാന്തിന്റെ ആരോഗ്യനില ഒരുപറ്റം ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം. സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് ഈ ആശുപത്രി വാസമെന്ന പ്രതികരണമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്നത്.