ലാലേട്ടന്റെ ആരാധകർ ലോകമെങ്ങുമാണ്. അതിപ്പോൾ എണ്ണാൻ പോയാൽ ഒരു വലിയ പണി തന്നെയാണ്. പണ്ഡിതൻ മുതൽ പാമരൻ വരെ ആ ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ മറ്റൊരു കട്ട ആരാധകൻ. ബോക്സിങ് വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിജേന്ദർ സിങ്ങാണ് താൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവണപ്രഭുവിലെ ലാലേട്ടന്റെ ആ മാസ്സ് ഡയലോഗ് തന്നെയാണ് ഓർമ വരുന്നത്. ‘ഗുസ്തി അത് ഞാൻ പഠിച്ചിട്ടില്ല.’ പക്ഷേ ഗുസ്തികളരിയിൽ നിന്നും ഇങ്ങനെയൊരു ആരാധകൻ ലാലേട്ടന് ഉണ്ടായപ്പോൾ അത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.